banner

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 131 വോട്ട് കിട്ടിയ അജാസ് ഖാന് വീണ്ടും തിരിച്ചടി ; 130 ഗ്രാം കഞ്ചാവുമായി ഭാര്യ അറസ്റ്റിൽ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 131 വോട്ട് കിട്ടിയ അജാസ് ഖാന് വീണ്ടും തിരിച്ചടി ; 130 ഗ്രാം കഞ്ചാവുമായി ഭാര്യ അറസ്റ്റിൽ

സ്വന്തം ലേഖകൻ
മുംബൈ : ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് വീണ്ടും തിരിച്ചടി. കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന അജാസിന് ആകെ 131 വോട്ടുകൾ മാത്രമായിരുന്നു കിട്ടിയിരുന്നത്. ഈ വലിയ നാണക്കേടിന് പിന്നാലെ ഇപ്പോൾ അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടിയിരിക്കുകയാണ് പോലീസ്.

അജാസ് ഖാൻ്റെ ഭാര്യ ഫാലോൺ ഗുലിവാലയെ മയക്കുമരുന്ന് കേസിൽ കസ്റ്റംസ് വകുപ്പ് ആണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് നിരവധി മയക്കുമരുന്നുകളും 130 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. റെയ്ഡിന് ശേഷം അജാസ് ഖാൻ മുങ്ങിയതിനാൽ കസ്റ്റംസ് വകുപ്പ് ഇപ്പോൾ നടനെ തിരയുകയാണ്.

ഇൻസ്റ്റാഗ്രാമിൽ 56 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അജാസ് ഖാന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 131 വോട്ടാണ്. ചന്ദ്രശേഖർ ആസാദ് ‘രാവൺ’ നയിക്കുന്ന ആസാദ് സമാജ് പാർട്ടി (കാൻഷി റാം) ടിക്കറ്റിലാണ് അജാസ് ഖാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ നാണംകെട്ട തോൽവിക്ക് പിന്നാലെയാണ് ഇപ്പോൾ മയക്കുമരുന്ന് കേസ് കൂടി താരത്തിന് തലവേദനയായിരിക്കുന്നത്.

Post a Comment

0 Comments