banner

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് നിയന്ത്രണം തെറ്റി മറിഞ്ഞു; അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, 15 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ
പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്.

തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 25 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം തെറ്റി ഡിവെെഡറിൽ ഇടിച്ചതാണെന്ന് ഹെെവേ പൊലീസ് പറഞ്ഞു. ബസ് മറിഞ്ഞതിന് പിന്നാലെ ഇതിന് പിറകെ വന്ന ലോറി ബസിൽ ഇടിച്ചു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

0 Comments