banner

ഇല്ലാക്കേസുകളുടെ പേരിൽ ഡിജിറ്റൽ അറസ്റ്റുകൾ...!, ബെം​ഗളൂരുവിൽ ആദ്യ കുറ്റപത്രം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, 159 കോടി തട്ടിപ്പ് നടത്തിയ 8 പേർക്കെതിരെ കേസ്


സ്വന്തം ലേഖകൻ
ബെം​ഗളൂരു : ഡിജിറ്റൽ അറസ്റ്റിൽ ഇഡി രാജ്യത്തെ ആദ്യ കുറ്റപത്രം സമർപ്പിച്ചത് ബെം​ഗളൂരുവിലെന്ന് റിപ്പോർട്ട്. ബെംഗളുരുവിലെ പിഎംഎൽഎ കോടതിയിലാണ് ഒക്ടോബർ 10-ന് ഇഡി കുറ്റപത്രം നൽകിയത്. രാജ്യത്തെമ്പാടും നിന്നായി 159 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 8 പേർക്ക് എതിരെയാണ് കുറ്റപത്രം. ചരൺ രാജ് സി, കിരൺ എസ് കെ, ശശി കുമാർ എം, സച്ചിൻ എം, തമിളരസൻ, പ്രകാശ് ആർ, അജിത് ആർ, അരവിന്ദൻ എന്നിവരാണ് അറസ്റ്റിലായ എട്ട് പേർ. 


ഐപിഒ അലോട്ട്മെന്‍റുകളിൽ നിന്നും സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വൻ റിട്ടേൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള ഒരു കേസ്. ''പിഗ് ബുച്ചറിംഗ്'' തട്ടിപ്പെന്നാണ് ഇതിനെ വിളിക്കുന്നത്. ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ഇല്ലാക്കേസിന്‍റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയത് രണ്ടാമത്തെ കേസ്. ഇവരുടെ പ്രവർത്തനരീതിയെക്കുറിച്ചും കുറ്റപത്രത്തിൽ ഇഡി വിശദീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് സിം കാർഡുകളും വാട്സാപ്പ് ഗ്രൂപ്പുകളും കള്ളപ്പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഇവർ പ്രവർത്തിച്ചത്.

കോ-വർക്കിംഗ് സ്പേസുകളിൽ രജിസ്റ്റർ ചെയ്ത ഇല്ലാക്കമ്പനികളുടെ പേരിലാണ് ബാങ്ക് അക്കൗണ്ടുകളെടുത്തത്. പണം കൈമാറ്റം അനധികൃമായി കാണിച്ചാണ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ കടലാസ് കമ്പനികൾ റജിസ്റ്റർ ചെയ്തത്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉടൻ ക്രിപ്റ്റോ കറൻസിയായി മാറ്റി വിദേശത്തേക്ക് കടത്തി. തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലായി 24 തട്ടിപ്പ് കമ്പനികൾ ഇത് പോലെ രൂപീകരിച്ചു.

ഇവർക്ക് ഹോങ്കോങ്, തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സഹായം കിട്ടിയിരുന്നെന്ന് ഇഡി കുറ്റപത്രത്തിൽ സൈബർ ഫോറസ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഡ്രീംനോവ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിലായിരുന്നു പ്രധാനമായും തട്ടിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ ഡിജിറ്റൽ അറസ്റ്റിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments