banner

വെടിക്കെട്ട് അപകടത്തിൽ മരണ സംഖ്യ ഉയരുന്നു...!, ചികിത്സയിലിരുന്ന നാലാമത്തെ യുവാവും മരിച്ചു, മരിച്ചത് 19കാരനായ യുവാവ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തുരുത്തി ഓർക്കളത്തെ ഷിബിൻ രാജ് ആണ് മരിച്ചത്. ഇതോടെ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം നാല് ആയി. വെടിക്കെട്ട് അപകടത്തിൽ സാരമായി പരിക്കേറ്റ 26 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രണ്ട് പേരാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കാസർകോട് നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് നീലേശ്വരം സ്വദേശി ബിജു രാത്രി 8 മണിയോടെയും തുരുത്തി ഓർക്കളത്തെ ഷിബിൻ രാജ് 12 മണിയോടെയുമാണ് മരിച്ചത്. കിനാനൂർ സ്വദേശി രതീശ് ഇന്നലെ രാവിലെയും ചോയ്യംകോട് കിനാനൂർ റോഡിലെ സന്ദീപ് ശനിയാഴ്ച രാത്രിയും മരിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് വെടിപ്പുരയ്ക്ക് തീ പിടിച്ച് 154 പേർക്ക് പരിക്കേറ്റത്. 97 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ ഒരാൾ വെൻ്റിലേറ്ററിലും 27 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ് ചികിത്സയിലുള്ളത്.

Post a Comment

0 Comments