സ്വന്തം ലേഖകൻ
ആർ.എസ്.പിയുടെ പോഷക വിദ്യാർത്ഥി സംഘടനയായ പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് യൂണിയൻ (പി.എസ്.യു) ദേശീയ പ്രസിഡന്റായി കൊല്ലം സ്വദേശി ബലറാം സജീവ്. മുൻ ദേശീയ വൈസ് പ്രസിഡൻ്റായിരുന്ന ബലറാമിനെ ദില്ലിയിൽ ചേർന്ന അഖിലേന്ത്യാ കൺവൻഷനാണ് പുതിയ പദവിയിലേക്ക് തിരഞ്ഞെടുത്തത്. പശ്ചിമ ബംഗാളിൽ നിന്നുള്ള നൗഫൽ എംഡി സഫിയുള്ള ആണ് ദേശീയ സെക്രട്ടറി. നൗഫൽ, ബലറാം ഉൾപ്പെടെ 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കൺവെൻഷൻ തെരഞ്ഞെടുത്തിട്ടുണ്ട്. കടവൂർ പെരിനാട് കോട്ടക്കകം നന്ദനത്തിൽ ആർ.സജീവ് കുമാർ - ലത ദമ്പതികളുടെ മകനാണ് ബലറാം. സഹോദരൻ യെദു.
0 Comments