സ്വന്തം ലേഖകൻ
കോഴിക്കോട് : തളിപ്പറമ്പില്‍ വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 25 .07 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പെരിങ്ങോം മടക്കാംപൊയിലിലെ എം വി സുഭാഷ് (43) ആണ് എക്സൈസിൻ്റെ പിടിയിലായത്.
കാറിൻ്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തളിപറമ്പ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ കെ ഷിജില്‍ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
0 تعليقات