സ്വന്തം ലേഖകൻ
പത്തനംതിട്ട : ശബരിമലയിൽ ഇന്നത്തെ (28.11.2024) വിശേഷങ്ങൾ
ശബരിമല ക്ഷേത്ര സമയം (28.11.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം- രാവിലെ 3.30 മുതല്‍
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും
അതേ സമയം, ശബരിമല പതിനെട്ടാംപടിയിൽ ശ്രീകോവിലിന് പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത് ഹൈകോടതിയിൽ നേരിട്ടെത്തി റിപ്പോർട്ട് സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥൻ നേരിട്ട് വിശദീകരണം നൽകുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
0 Comments