banner

മഴ കൂടുതൽ ശക്തമാകും; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തിൽ ഇപ്പോൾ തുടരുന്ന നേരിയ ഇടത്തരം മഴ ശക്തമായേക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും. ഈ സാഹചര്യത്തിൽ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ശേഷം ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.

Post a Comment

0 Comments