സ്വന്തം ലേഖകൻ
അല്‍മോറ : ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ മാര്‍ച്ചുലയില്‍ സ്വകാര്യ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 36 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ കാണാതായി. 43 സീറ്റ് ബസില്‍ 60 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമാകുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ 8:25ഓടെയാണ് അപകടം. പൗരി ഗര്‍വാള്‍ ജില്ലയിലെ നൈനി ദണ്ഡയില്‍നിന്ന് നൈനിറ്റാള്‍ ജില്ലയിലെ രാംനഗറിലേക്ക് പോകുകയായിരുന്നു ബസ്. സാരദ് ബെണ്ടിന് സമീപം നിയന്ത്രണം നഷ്ടമായ ബസ് 200 അടി താഴ്ചയില്‍ ഗീത് ജഗി നദിക്കരയിലേക്ക് പതിക്കുകയായിരുന്നു.
ഉടന്‍തന്നെ സംസ്ഥാന ദുരന്തനിവാരണ സേന, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അല്‍മോറ എസ്എസ്പിയും ദുരന്തനിവാരണ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന സംഘവും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ ഓഫീസ് അറിയിച്ചു.
അപകടകാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഇക്കാര്യം അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഗര്‍വാള്‍ മോട്ടോര്‍ ഓണേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ട ബസ്. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി, പോലീസ് കമ്മീഷണര്‍, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയവരുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
ഹൃദയഭേദകമായ ബസ് അപകടമാണ് ഉണ്ടായതെന്നും ജീവന്‍ നഷ്ടപ്പെട്ട യാത്രക്കാരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. ഈ ദുഖസമയത്ത് സംസ്ഥാന സര്‍ക്കാര്‍ അവരോടൊപ്പം നില്‍ക്കുകയാണ്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കുന്നതിനും മരിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തി നല്‍കുന്നതിന് ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചു.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞു. ശ്രമങ്ങളും നടത്തുന്നുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അപകടം ഏറെ ദുഖകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments