banner

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം: കാറിൽ യാത്ര ചെയ്ത 5 ഡോക്ടർമാർമാർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

വാഹനാപകടം, കാറിൽ യാത്ര ചെയ്ത 5 ഡോക്ടർമാർമാർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ
5 ഡോക്ടർമാർ ഒന്നിച്ച് വാഹനാപകടത്തിൽ മരിച്ചു. കാറിൽ യാത്ര ചെയ്ത ഡോക്ടർമാരേ ട്രക്ക് ഇടിക്കുകയായിരുന്നു. ആഗ്ര – ലക്‌നൗ എക്‌സ്പ്രസ് വേയിൽ ആണ്‌ അപകടം ഉണ്ടായത്. എക്‌സ്പ്രസ് വേയിൽ ട്രക്കിൽ ഇടിച്ച സ്‌കോർപിയോ എസ്‌യുവി അഞ്ച് ഡോക്ടർമാർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടർമാരാണ് മരിച്ച എല്ലാവരും. സംഭവ സ്ഥലത്ത് തന്നെ 5 ഡോക്ടർമാരും മരിച്ചു.

ലഖ്‌നൗവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 3.30 ഓടെ ഇവർ സഞ്ചരിച്ചിരുന്ന സ്‌കോർപിയോ എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് എതിർവശത്ത് നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.


കാറിന്റെ ഡ്രൈവർ ഉറങ്ങി പോയതായിരുന്നു അപകട കാരണം. അപകടത്തെത്തുടർന്ന് ഡോക്ടർമാർ ആശുപത്രിയിലെത്തിക്കുകയും അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരാൾ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്

Post a Comment

0 Comments