സ്വന്തം ലേഖകൾ
അഞ്ചാലുംമൂട് : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ തൃക്കരുവ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ മാർച്ചും ധർണയും നടത്തി. പ്രതിഷേധയോഗം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംഎച്ച് ഷാരിയർ ഉദ്ഘാടനം ചെയ്തു. അശാസ്ത്രീയമായ എൻ.എം.എം.എസ്, സോഷ്യൽ ഓഡിറ്റിംഗ് തുടങ്ങിയവ പരിഷ്കരിക്കുക, വേതനം 600 രൂപയാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്ജറ്റ് അനുവദിക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ബൈജു ജോസഫ് അധ്യക്ഷനായി. യൂണിയൻ നേതാവ് അനിൽകുമാർ സ്വാഗതം പറഞ്ഞു. നേതാക്കളായ ടി.എസ്.ഗിരി, ആർ.രതീഷ്, കെ.ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സംസാരിച്ചു. തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് പ്രതിഷേധം ശ്രദ്ധേയമായി.
0 تعليقات