banner

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജുവല്ലറിയിലെത്തി മോഷണം; ആറര പവ​ന്റെ മാല മോഷ്ടിച്ച യുവാവ് പോലീസിൻ്റെ പിടിയിലായി

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6.5 പവ​ന്റെ മാല മോഷ്ടിച്ചു, യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ
കോഴിക്കോട് : സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6.5 പവ​ന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസി​ന്റെ പിടിയിലായത്.

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി മുഹമ്മദ് ജാബിറിനെ നടക്കാവ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ജാബിർ ആറരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരന്‍ കാണാതെ മാല കൈക്കലാക്കി ഷോറൂമില്‍ നിന്ന് പോവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പോലീസ് അന്വേഷണം നടത്തി. തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് പ്രതി മുഹമ്മദ് ജാബിറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments