സ്വന്തം ലേഖകൻ
തൃക്കരുവ ഭാഗങ്ങളിൽ കണ്ടത് മോഷ്ടാവിനെ അല്ല മറിച്ച് ഏതോ സാമൂഹിക വിരുതനെയാണെന്ന് തൃക്കരിവാ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ കരുവ. കരുവ പ്രദേശം കേന്ദ്രീകരിച്ച് അജ്ഞാത വ്യക്തിയുടെ ശല്യം ഉണ്ട്. കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇയാൾക്കായി പ്രദേശവാസികൾ തിരച്ചിൽ നടത്തുന്നുണ്ട്. അത്തരത്തിൽ ഒരു തിരച്ചിലിനിടയാണ് പ്രചരിക്കുന്നതായ വീഡിയോ ചിത്രീകരിച്ചത്. കുറുവാ സംഘം ഉൾപ്പെടെയുള്ള മോഷണ സംഘങ്ങളുടെ വിവിധങ്ങളായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചാരത്തിൽ ഉണ്ട് ഇതിന്റെ പശ്ചാത്തലത്തിലാണ് പലരും ഈയജ്ഞാത വ്യക്തിയുടെ ശല്യത്തെ മോഷണ സംഘം ആണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് ഇത്തരത്തിൽ മോഷണസംഘം ദിനേന എന്ന തരത്തിൽ എത്താറില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അടക്കം ലഭിക്കുന്ന വിവരം. മാത്രമല്ല തിരച്ചിലിന് നാട്ടുകാർ സന്നദ്ധമായി നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ആരും ഭീതിപ്പെടേണ്ടതില്ല. ഏത് അടിയന്തരഘട്ടത്തിലും പോലീസ് എത്താൻ സന്നദ്ധമാണ്. മാത്രമല്ല പ്രദേശത്ത് ഇടയ്ക്കിടെ പോലീസ് പെട്രോളിങ്ങും ഉണ്ട് അദ്ദേഹം വിശദീകരിച്ചു.
അപരിചിതനെ പിടികൂടുന്ന സ്ഥിതിയുണ്ടായി...
മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നതായി അജ്മീനും കരുവ പറഞ്ഞു. ഇദ്ദേഹം അഞ്ചാലുംമൂട് സ്വദേശി തന്നെയാണ്. മദ്യപിക്കുന്നതിനോ മറ്റോ ആണ് ഇയാൾ പ്രദേശത്ത് എത്തിയത്. നേരത്തെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അപരിചിതനെ കണ്ടതോടെ നാട്ടുകാർ അദ്ദേഹത്തെ നിരീക്ഷിച്ചു. നാട്ടുകാരുടെ നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടതോടെ ഭീതിയിലായ ചെറുപ്പക്കാരൻ ഓടി. ഇതോടെ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് പിറകെ ഓടിയ നാട്ടുകാർ ഇയാളെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. എന്നാൽ സത്യാവസ്ഥ മറ്റൊന്നായതിനാൽ പോലീസിയാളെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. ആരെയും സംശയത്തിന്റെ പിടികൂടുന്ന സാഹചര്യം ഉണ്ടാകരുത് ഏത് അടിയന്തരഘട്ടത്തിലും പൊലീസ് സഹായം തേടാവുന്നതാണ് അജ്മീൻ വ്യക്തമാക്കി.
0 Comments