banner

23-ന് യുവതിയും യുവാവും മുറിയെടുത്തു പിന്നാലെ 25-ന് യുവതി മരിച്ച നിലയിൽ; ക്രൂരമായി കൊല്ലപ്പെട്ടത് അസം സ്വദേശിനി, മലയാളി യുവാവിനായി അന്വേഷണം

സർവീസ് അപ്പാർട്ട്മെന്‍റിൽ അസം സ്വദേശിയെ കൊലപ്പെടുത്തി; മലയാളി യുവാവിനായി അന്വേഷണം

സ്വന്തം ലേഖകൻ
ബംഗളൂരു : സർവീസ് അപ്പാർട്ട്മെന്‍റിൽ അസം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മലയാളിയെ തിരഞ്ഞ് പൊലീസ്. ബംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിൽ അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്.

ആൺസുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവ് അനയ് ആണ് കൊലയാളി എന്നാണ് സംശയം. കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. നവംബർ 25നാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്.

നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെളിഞ്ഞിരുന്നു. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവൻ ഈ മുറിയിൽ തന്നെ കഴിഞ്ഞതായാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.

Post a Comment

0 Comments