banner

വനിതാ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് നിഗമനം, ബോയ് ഫ്രണ്ടായ 27 കാരൻ പോലീസിൻ്റെ പിടിയിൽ

വനിതാ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ആണ്‍ സുഹൃത്ത് അറസ്റ്റിൽ

സ്വന്തം ലേഖകൻ
മുംബൈ : അന്ധേരിയില്‍ വനിതാ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അന്ധേരിയിലെ മാറോളില്‍ എയർ ഇന്ത്യ പൈലറ്റായ 25 കാരിയായ സൃഷ്ടി തുലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പ്രേരണാക്കുറ്റം ആരോപിച്ചാണ് ദില്ലി സ്വദേശി ആദിത്യ പണ്ഡിറ്റിനെ (27) മുംബൈയിലെ പവായ് പൊലീസ് അറസ്റ്റ് ചെയ്തത്.

സൃഷ്ടിയുടെ മരണം ആത്മഹത്യല്ല, കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഗോരഖ്പൂർ സ്വദേശിയാണ് സൃഷ്ടി. മാംസ ഭക്ഷണം കഴിച്ചതിന് സൃഷ്ടിയെ ആണ്‍ സുഹൃത്ത് പരസ്യമായി അധിക്ഷേപിക്കുകയും മാംസാഹാരം കഴിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഈ സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്ന് കുടുംബം മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ അന്ധേരിയിലെ മാറോള്‍ പൊലീസ് ക്യാമ്പിന് പിന്നിലെ വാടക വീട്ടിലാണ് തുലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ശല്യം കാരണം യുവതി മാനസികമായി തകർന്നിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആദിത്യ പണ്ഡിറ്റ് പൈലറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നെങ്കിലും യോഗ്യത നേടിയിരുന്നില്ല. ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സൃഷ്ടി ആദിത്യ പണ്ഡിറ്റുമായി തർക്കത്തിലേർപ്പെട്ടിരുന്നതായി കണ്ടെത്തി.

Post a Comment

0 Comments