banner

നവീൻ ബാബുവിന്‍റെ മരണത്തിലെ നിഗൂഢത: സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിടുമോ?, ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ

naveen babu, Kerala Latest News,Kerala News in Malayalam,kerala news,Kerala,

സ്വന്തം ലേഖകൻ
കൊച്ചി : കേരളത്തെ പിടിച്ചുകുലുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത തുടരവെ പോലീസ് അന്വേഷണത്തെ ചോദ്യംചെയ്ത് ഭാര്യ കോടതിയിൽ. നവീൻ്റ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് ആദ്യം തന്നെ നിഗമനമായി അവതരിപ്പിച്ചത്. എന്നാൽ, നവീന്‍റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്ന് അടക്കമുള്ളവ ചൂണ്ടിക്കാണിച്ചാണ് ഇന്നലെ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് നാൽപ്പത്തിയൊന്നാമതായിട്ടാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് ഹർജിക്കാരി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീന്‍റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് മഞ്ജുഷ ഹൈക്കോടതിയിൽ ഇന്നലെ ഹർജി സമർപ്പിച്ചത്.

നവീന്‍റെ കുടുംബത്തിനൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും സി പി എമ്മും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്. സർക്കാർ സി ബി ഐ അന്വേഷണം ശരിവച്ചാൽ കാര്യങ്ങൾ എളുപ്പമാകും. അല്ലാത്ത പക്ഷേ ‘നവീന്‍റെ കുടുംബത്തിനൊപ്പം’ എന്ന നിലപാട് വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പാണ്.

إرسال تعليق

0 تعليقات