സ്വന്തം ലേഖകൻ
തിരുവനന്തപുരം : നവംബർ 27ന് സംസ്ഥാന വ്യാപകമായി ഐടിഐകളിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഐടിഐകളിലെ പഠനസമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത രീതിയിലാണ് കേരളത്തിലെ ഐടിഐകളിൽ പഠനസമയം നിശ്ചയിച്ചിരിക്കുന്നത് എന്നും എസ്എഫ്ഐ കുറ്റപ്പെടുത്തുന്നു.
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് നാലുമണി വരെയാണ് സംസ്ഥാനത്തെ ഐടിഐകളിലെ പഠനസമയം. നേരത്തെ ഐടിഐകളിൽ ഒരു വർഷം രണ്ടായിരം മണിക്കൂറായിരുന്നു പഠനസമയം. ഇപ്പോൾ ഇത് 1600 മണിക്കൂറായി കുറച്ചിട്ടുണ്ട്. ഇനിയും സമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ സമരം.
ദീർഘ സമയത്തെ പഠന ക്രമവും ശനിയാഴ്ചകളിൽ അടക്കം ക്ലാസ് ഉള്ളതും വിദ്യാർത്ഥികളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു എന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഐടിഐ പിന്തുടരുന്ന ഈ പഠനസമയക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ന എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്ക് നടത്തുന്നത്.
0 Comments