Latest Posts

ഐപിഎല്‍ താരലേലത്തിൽ 30 ലക്ഷത്തിന് സ്വന്തമാക്കി; മുംബൈ ഇന്ത്യൻസിനായി കളിക്കളത്തിലിറങ്ങാൻ മലയാളി താരം വിഘ്നേഷ് പുത്തൂർ

ഐപിഎല്‍ താരലേലം, മുംബൈ ഇന്ത്യൻസില്‍ കളിക്കാനൊരുങ്ങി മലയാളി താരം വിഘ്നേഷ് പുത്തൂർ

സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ : ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസില്‍ കളിക്കാൻ ഒരുങ്ങുകയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാതാര ലേലത്തിന്‍റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്.

ഏതൊരു ക്രിക്കറ്ററേയും പോലെ വിഘ്നേഷ് വിനോദിന്‍റെയും സ്വപ്നം ഇന്ത്യൻ ജേഴ്സിയാണ്. ആ സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുത്തിരിക്കുകയാണ് വിഘ്നേഷ്. ഐപിഎല്‍ താരലേലത്തിന്‍റെ അവസാന മണിക്കൂറിലായിരുന്നു മുംബൈ ഇന്ത്യൻസിലേക്കുള്ള വിഘ്നേഷിന്‍റെ സർപ്രൈസ് എൻട്രി. കൂട്ടുകാർ വിളിച്ചറിയിച്ച ആ സർപ്രൈസ് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല ഈ ഇരുപത്തിമൂന്നുകാരന്.

തുടക്കകാലത്ത് നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പകർന്ന് നല്‍കിയത്. ലേലത്തിനുമുൻപ് വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. തുടർന്ന് മികച്ച പ്രകടനം പുറത്തെടുത്തതോടെ വിഘ്നേഷിനെ ടീമിനൊപ്പം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു.

0 Comments

Headline