banner

പാർട്ടി വിട്ട ബിജെപി വയനാട് ജില്ല മുൻ അധ്യക്ഷന് കോൺഗ്രസിലേക്ക് ക്ഷണം; വിളിച്ച് വരാനറിയിച്ച് സന്ദീപ് വാര്യർ, ചുമതല ആത്മബന്ധത്തെ തുടർന്ന്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ബി.ജെ.പിയിൽ നിന്ന് രാജിവെച്ച വ​യ​നാ​ട് ജി​ല്ല മു​ൻ അധ്യക്ഷൻ കെ.പി മ​ധുവിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. നേരത്തെ ബിജെപിയിൽ സന്ദീപ് വാര്യർക്ക് വയനാടിന്റെ ചുമതലയുണ്ടായിരുന്നു. ഈ ആത്മ ബന്ധം കൂടി കണക്കിലെടുത്താണ് മധുവുമായി സന്ദീപ് ചർച്ച നടത്തുന്നത്. ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മധു.

ഇടത്, വലത് മുന്നണികളിൽ നിന്നുള്ളവർ മധുവുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. പൊതുപ്രവർത്തന രംഗ​ത്ത് സജീവമാകാൻ തന്നെയാണ് മധുവിന്റെ തീരുമാനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മാറുന്ന സാഹചര്യത്തിൽ താനുമായി ചർച്ച നടത്തിയെന്നും അന്ന് നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു.

ഒ​മ്പ​തു മാ​സം മു​മ്പാ​ണ് മ​ധു​വി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പു​ൽ​പ​ള്ളി​യി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​നയെ തുടർന്നാണിത്. ളോ​ഹ​യി​ട്ട ചി​ല​രാ​ണ് സം​ഘ​ര്‍ഷ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന.

Post a Comment

0 Comments