banner

ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമം; ഇരുട്ടിൽ ഒളിച്ചിരുന്ന കള്ളൻ ഒടുവിൽ കുടുങ്ങി, ഒടുവിൽ അറസ്റ്റ്

അമ്പല കള്ളൻ ഒടുവിൽ കുടുങ്ങി, അറസ്റ്റിലായത് സേലം സ്വദേശി

സ്വന്തം ലേഖകൻ
പാറശാല : നെയ്യാറ്റിൻകര ഉദിയൻകുളങ്ങര, വള്ളുക്കോട്ടു കോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. സേലം സ്വദേശിയായ സെന്തിൽ ആണ് അറസ്റ്റിലായത്. രാത്രി 12 മണിയോടെ ഇലങ്കം ക്ഷേത്രത്തിൽ മോഷണം നടത്തുന്നതിനു വേണ്ടി ആയുധവുമായി എത്തിയ പ്രതി പൂട്ട് പൊളിക്കുന്നതിനിടയിൽ നാട്ടുകാർ എത്തിയതോടെ റെയിൽവേ പാലത്തിനു സമീപത്ത് ഇരുട്ടിൽ മറയുകയായിരുന്നു.

തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതോടെ പാറശ്ശാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എസ്ഐ വേലപ്പൻ നായരും, സിപിഒ വിപിനും ചേർന്ന് ധനുവച്ചപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തുന്നതിനിടയിലാണ് റെയിൽവേ പാളത്തിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ 200 മീറ്ററോളം ഓടിച്ചിട്ടാണ് പൊലീസ് കീഴടക്കിയത്.

إرسال تعليق

0 تعليقات