സ്വന്തം ലേഖകൻ
കൊച്ചി: ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് ഭീഷണിയെന്ന് ഡബ്ള്യു. സി.സി ഹൈക്കോടതിയിൽ. നിരവധി ഭീഷണി സന്ദേശങ്ങളും പലർക്കും ലഭിക്കുന്നുണ്ടെന്നും ഡബ്ള്യു.സി.സി പറഞ്ഞു.
വിഷയം പരിശോധിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണന്ന് അന്വേഷണ സംഘത്തിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
മൊഴി നൽകിയവർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ നോഡൽ ഓഫീസറുമായി ബന്ധപ്പെടാമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
0 Comments