banner

ജനം പോളിങ് ബൂത്തുകളിലേക്ക്...!, അമേരിക്കൻ പ്രസിഡൻ്റ് ആരെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം, ട്രംപിനോ കമലയ്ക്കോ വ്യക്തമായ മുൻതൂക്കമില്ല

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. അവസാന മണിക്കൂറിലും ഡൊണാൾഡ് ട്രംപിനോ കമലാ ഹാരിസിനോ വ്യക്തമായ മുൻതൂക്കമില്ല. സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് ഇരുസ്ഥാനാർഥികളുടെയും പ്രചാരണം.

78 ദശലക്ഷത്തിലധികം പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തി. 2020ലെ വോട്ടിങ് ശരാശരിയുടെ ഏകദേശം 50 ശതമാനം. 270 ഇലക്ടറൽ കോളജ് വോട്ടെന്ന മാജിക് നമ്പറിലെത്താൻ സ്വിങ് സ്റ്റേറ്റുകൾ നിർണായകമാകും. നോർത്ത് കരലൈനയിലും പെൻസിൽവേനിയിലും മിഷിഗനിലുമാണ് ട്രംപിന്‍റെ അവസാനഘട്ട പ്രചാരണം. എന്നാൽ നോർത്ത് കരലൈനയിലെ ട്രംപിന്‍റെ പ്രചാരണറാലിയിൽ ഒഴിഞ്ഞ കസേരകൾ ചർച്ചയാവുകയാണ്. പെൻസിൽവേനിയയിലാണ് കമലയുടെ അവസാനഘട്ട പ്രചാരണം.

ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.

Post a Comment

0 Comments