banner

നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ഹൃദയാഘാതം മൂലം അന്തരിച്ചു

ഹൃദയാഘാതം, നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു അന്തരിച്ചു

സ്വന്തം ലേഖകൻ
നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ്.

ഭാര്യ സിമി ഷെൽജു പഴമ്പിള്ളി. മക്കൾ: സിയാൻ ഷെൽജു, ഷോണ്‍ ഷെൽജു, സോണിയ ഷെൽജു. മാതാവ് പരേതയായ ഫിൽബി ജോണപ്പന്‍. സഹോദരങ്ങൾ: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments