സ്വന്തം ലേഖകൻ
കണ്ണൂർ : കൂത്തുപറമ്പിൽ പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ കയറി മോഷണം. കൈതേരി സ്വദേശി ദിനേശന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരിയിൽ സൂക്ഷിച്ച മൂന്നു പവനിലധികം സ്വർണമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദിനേശന്റെ ഭാര്യ ദിവ്യ വീടുപൂട്ടി ജോലിക്കിറങ്ങിയ സമയം വീട്ടിൽ ആളില്ലാത്ത തക്കം നോക്കി കള്ളൻ കയറി. വീടിനരികിലെ തെങ്ങ് വഴി ടെറസിൽ ഇറങ്ങിയതിന് ശേഷം മുകളിലെ ഗ്രിൽസ് തുറന്ന് നേരെ വീട്ടിലേക്ക് കയറി.
മുറിയിലെ അലമാര തകർത്ത് ഒന്നരപവന്റെ മാലയും മൂന്നു പവനിലധികം വരുന്ന ആഭരണങ്ങളും കവർന്നു. വന്ന വഴിയാകെ മുളകുപൊടി വിതറിയാണ് കള്ളൻ സ്ഥലം വിട്ടത്. വൈകിട്ട് ദിനേശനും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽ പെടുന്നത്. അലമാരയിലെ വസ്ത്രങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. ടെറസിലെ വാതിലും തുറന്നിട്ടതായി കണ്ടു. കൂത്തുപറമ്പ് പോലീസ് എത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments