banner

വിദേശവനിതകളെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി...!, അന്വേഷിക്കാനാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറ്, 12 പേർക്കായി തിരച്ചിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കൊച്ചി : മട്ടാഞ്ചേരിയിൽ വിദേശവനിതകളെ ഉപദ്രവിക്കാൻ ശ്രമം. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും 12 പേരടങ്ങുന്ന സംഘം ആക്രമിച്ചു.

സിവിൽ പൊലീസ് ഓഫിസർമാരായ അരുൺഭാസി, അഫ്സൽ എന്നിവർക്കാണ് കല്ലേറിൽ പരുക്കേറ്റത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 11.55ന് മട്ടാഞ്ചേരി ബസാർ റോഡിൽ കൽവത്തി പാലത്തിനു സമീപമാണ് വിദേശവനിതകളെ ഉപദ്രവിച്ചത്.

ഇതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പാലത്തിലിരുന്ന പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്തു. ഒന്നാം പ്രതിയെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ അച്ഛനും അമ്മയും സഹോദരനും ബലംപ്രയോഗിച്ച് ഇറക്കി കൊണ്ടുപോയി.  പരാതിയിൽ മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്.

Post a Comment

0 Comments