banner

ഇനി മൂന്ന് നാൾ മാത്രം; അഷ്ടമുടി അഷ്ടജലറാണി മാതാവിൻ്റെ കോൺഫ്രിയ തിരുന്നാൾ ഡിസംബർ ഒന്ന് മുതൽ എട്ട് വരെ; ഇനി ഭക്തിനിർഭരമായ നാളുകൾ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : ജില്ലയിലെ പ്രസിദ്ധമായ അഷ്ടമുടി അഷ്ടജലറാണി ദേവാലയത്തിലെ അഷ്ടജലറാണി മാതാവിൻ്റെ കോൺഫ്രിയ തിരുനാള്‍ മഹോത്സവം ഡിസംബർ ഒന്നിന് ആരംഭിക്കുന്നു. ഡിസംബർ 8-ാം തിയതി വരെ വിവിധ പരിപാടികളോടെ തിരുനാൾ ആഘോഷിക്കും. ഡിസംബർ ഒന്നിന് രാവിലെ 10.00 ന് അഷ്ടജലറാണി അമ്മയുടെ സ്‌തുതിക്കായി ഇടവക വികാരി റവ.ഫാ. സൈജു സൈമൺ പതാക ഉയര്‍ത്തും. അഷ്ടമുടി മാർട്ടിൻ പാലസിൽ മാർട്ടിൻ ജോർജ്ജ് & ജൂഡിറ്റ് മാർട്ടിൻ ദമ്പതികളാണ് ഈ വർഷത്തെ പ്രിസദേന്തിമാർ.

ഒന്നാം ദിവസമായ ഡിസംബർ ഒന്നിന് അഷ്ടജലറാണി മാതാവിൻ്റെ സവിധത്തിൽ കൊല്ലം രൂപത വികാർ ജനറൽ വെരി. റവ. മൊൺ ബൈജു ജൂലിയാൻ്റെ മുഖ്യ കാർമികത്വത്തിൽ തിരുനാള്‍ സമാരംഭ സമൂഹബലി അർപ്പിക്കും. ശേഷം റവ. ഫാ. ജാക്സൺ (ocd) നയിക്കുന്ന വചന സന്ദേശം ഉണ്ടായിരിക്കും തിരുനാള്‍ ദിനങ്ങളില്‍ വൈകീട്ട് ആറ് മണിക്ക് ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി തുടങ്ങിയവയും തിരുനാൾ ദിനങ്ങളായ 2, 3, 4 ദിവസങ്ങളിൽ റവ. ഫാ. ബോണി വർഗീസ് (OFM, cap.) നയിക്കുന്ന മരിയൻ ധ്യാനവും ഉണ്ടാകും. ഡിസംബർ ഏഴിന് ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും.

Post a Comment

0 Comments