banner

നിങ്ങളുടെ ജീവിതം എന്‍ഡോസള്‍ഫാനെക്കാള്‍ മാരകം; ഒരു സ്ഥാനം കിട്ടിയെന്ന് കരുതി തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പ്രേംകുമാറിനെതിരെ ധർമജനും ഹരീഷ് പേരടിയും

നിങ്ങളുടെ ജീവിതം എന്‍ഡോസള്‍ഫാനെക്കാള്‍ മാരകം; പാവപെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ! ഒരു സ്ഥാനം കിട്ടിയെന്ന് കരുതി തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പ്രേംകുമാറിനെതിരെ ധർമജൻ

സ്വന്തം ലേഖകൻ
നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിനെതിരെ നടന്‍ ഹരീഷ് പേരടി. സീരിയലുകളെക്കുറിച്ച് പ്രേംകുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ടാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലൊയണെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രേംകുമാര്‍.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം എന്നാണ് ഹരീഷ് പേരടി പ്രേംകുമാറിനോട് പറയുന്നത്.

''മിസ്റ്റര്‍ പ്രേംകുമാര്‍. നിങ്ങള്‍ ജീവിക്കുന്ന ഈ ജീവിതമാണ് എന്‍ഡോസള്‍ഫാനെക്കാള്‍ മാരകം. ആ മാരകമായ ജീവിതത്തില്‍ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകള്‍ തിരഞ്ഞെടുക്കുന്നത്. നാളെ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാന്‍ വ്യക്തമാക്കാം...അസന്‍മാര്‍ഗീക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സര്‍ക്കാര്‍ അക്കാദമിയിലെ ചെയര്‍മാന്റെ കീഴില്‍ എല്ലാം സഹിച്ച്,പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയര്‍മാനാണ് കഥയിലെ നായകന്‍'' എന്നാണ് ഹരീഷ് പേരടി പറയുന്നത്.

ആ വഴക്കിന് ശേഷം ഒന്നും പഴയത് പോലെ ആയില്ല; അഖിലിന്റെ ആദ്യ വിവാഹം മുടങ്ങിയതിങ്ങനെ; പുതിയ ജീവിതത്തിലേക്ക് നടൻആ വഴക്കിന് ശേഷം ഒന്നും പഴയത് പോലെ ആയില്ല; അഖിലിന്റെ ആദ്യ വിവാഹം മുടങ്ങിയതിങ്ങനെ; പുതിയ ജീവിതത്തിലേക്ക് നടൻ

''സ്വന്തം കുടുംബത്തില്‍ നിന്നും അയാള്‍ മെംബര്‍ ആയ സീരിയല്‍ സംഘടനയില്‍ നിന്നുവരെ അയാള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്.എന്നിട്ടും അയാള്‍ അവിടെ തുടര്‍ന്ന് വിജയം വരിക്കുകയും ആ സര്‍ക്കാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ ആകുകയും അയാള്‍ തന്നെ അംഗമായ ആ സീരിയല്‍ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവന്‍ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്‌സ്.''

ഇങ്ങനെ ഒരു സീരിയല്‍ വന്നാല്‍ ആ കഥയിലെ നായകന്‍ താങ്കള്‍ പറഞ്ഞതുപോലെ എന്‍ഡോസള്‍ഫാനേക്കാള്‍ ഭീകരമാണ്.പക്ഷെ നായകനായ ആ വിഷത്തെ പൊതുജനങ്ങള്‍ക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എന്‍ഡോസള്‍ഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സില്‍ നിറഞ്ഞാടും..ഈ സീരിയലിന് അനുയോജ്യമായ പേര്‍ 'എനിക്കുശേഷം പ്രളയം'. എന്നു പറഞ്ഞാണ് പ്രേംകുമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രേംകുമാറിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ''ഞാന്‍ മൂന്നു മെഗാ സീരിയല്‍ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ'' എന്നായിരുന്നു ധര്‍മ്മജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

'' പല സീരിയലുകളും എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമാണ്. അതുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങളൊക്കെ വേണം. ആ ഉത്തരവാദിത്തം കല കൈകാര്യം ചെയ്യുന്നവര്‍ ഏറ്റെടുക്കാന്‍ തയ്യാറാവുകയും വേണം. ഇതെത്രത്തോളം ബോധപൂര്‍വ്വമായൊരു സെന്‍സറിങ് സംവിധാനം പ്രായോഗികമാകുമെന്നതിനെക്കുറിച്ചൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമയില്‍ ഓക്കെയാണ്. പക്ഷെ സീരിയലില്‍ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്.'' എന്നാണ് പ്രേംകുമാര്‍ കഴി ദിവസം പറഞ്ഞത്.

Post a Comment

0 Comments