സ്വന്തം ലേഖകൻ
കോവിഡിന്റെ പേരിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളില്‍ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി നീട്ടി ധനകാര്യ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് വകുപ്പ് സെക്രട്ടറി എ. ജയതിലക് കഴിഞ്ഞദിവസം പുറത്തിറക്കി. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2020 മുതൽ ആരംഭിച്ച സാമ്പത്തിക നിയന്ത്രണമാണ് 2025ലേക്കും ലും നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ തുടങ്ങിയ ചെലവുക്കൾക്കാണ് നിയന്ത്രണം. ഈമാസം എട്ടുമുതൽ ഒരുവർഷത്തേക്കാണ് നീട്ടിയിരിക്കുന്നത്.
സർക്കാർ ഓഫീസുകൾക്ക് സാമ്പത്തിക നിയന്ത്രണം തുടരുന്ന സർക്കാരിന്റെ മന്ത്രിമാരുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കലും കാറുകൾ വാങ്ങലും തുടരുന്നുണ്ട്. സാമ്പത്തിക നിയന്ത്രണ വർഷങ്ങളിലൊന്നും തന്നെ ഇക്കാര്യങ്ങളിൽ മുടക്കം വന്നിരുന്നില്ല. മുഖ്യമന്ത്രി സഞ്ചരിക്കാനുള്ള സംരക്ഷിത കാറുകൾ മുതൽ ഒരു പരിപാടിക്കുവേണ്ടി മാത്രം ആഡംബര ബസ് വാങ്ങിയ ചരിത്രമുള്ള സർക്കാരിലെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇക്കാര്യങ്ങൾക്ക് യഥേഷ്ടം പണം അനുവദിക്കുന്ന ധനമന്ത്രിയാണ് കെ.എൻ. ബാലഗോപാലും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിയ സാമ്പത്തിക നിയന്ത്രണം രണ്ടാം പിണറായി സർക്കാരിന്റെ അവസാന പാദത്തിലും തുടരുന്നുവെന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നതാണ്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments