banner

കേരളത്തിൽ സ്വർണ വില കുറയാത്തതിന് കാരണം നിരവധി...!, ലോകത്തെവിടെ വില കുറഞ്ഞാലും മലയാളിക്ക് കൂടിയ വില തന്നെ


സ്വന്തം ലേഖകൻ
‌‌‌കഴിഞ്ഞ കുറച്ചധികം കാലമായി സ്വർണ വിലയിൽ കടുത്ത വർദ്ധനവാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. നേരിയ തോതിൽ ചില ദിവസങ്ങളിൽ വില കുറയാറുണ്ടെങ്കിലും പിറ്റേ ദിവസം അതിന്റെ ഇരട്ടി തുക വർദ്ധിക്കുന്നത് ഉപഭോക്താക്കളിൽ കനത്ത തിരിച്ചടിയായി മാറുന്നു.

ഈ അവസ്ഥയിലൊരു മാറ്റം വരും അപ്പോൾ സ്വർണം വാങ്ങിക്കാം എന്ന് കരുതിയാണ് പലരും ഇരിക്കുന്നത്. എന്നാൽ ആ കാത്തിരിപ്പിന് വലിയ അർദ്ധമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രത്യാകിച്ച് മലയാളികൾക്ക് സ്വർണവില ഒരു തീരാ ബാധ്യതയാകുമെന്ന് പറയേണ്ടിയിരിക്കുന്നു.

വരും വർഷങ്ങളിലും വില വർദ്ധനവിനാണ് സാധ്യതയെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരും വിപണി വിദഗദ്ധരുടെ അഭിപ്രായം. 2025 ൽ സ്വർണവില പുതിയ ഉയരങ്ങളിലെത്തുമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്. യുദ്ധം എപ്പോഴും വിപണിക്ക് പ്രശ്നമാണ്. അമേരിക്കയിലെ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയുടെ ആയുധങ്ങൾ പ്രയോഗിച്ച് റഷ്യയിൽ കടന്നാക്രമണം നടത്താൻ യുക്രൈയിന് അനുമതി നൽകിയത് ആഗോളതലത്തിൽ സ്വർണവില കൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്.

തങ്ങൾക്കെതിരെ ആക്രമണം കടുപ്പിച്ചാൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞതോടെ യുദ്ധം വീണ്ടും ശക്തമാകുമെന്ന അവസ്ഥയുണ്ടായി. ആ അവസ്ഥയിൽ ഇതുരെ ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. അതിനാൽ സ്വർണത്തിന് ആഗോളതലത്തിൽ വില കൂടിക്കൊണ്ടേയിരിക്കുന്നു.

ആഗോള സാമ്പത്തിക വ്യതിയാനങ്ങൾ, അമേരിക്കൻ ഡോളറിന്റെ ശക്തമായ നില, പശ്ചിമേഷ്യയിലെയും മറ്റും യുദ്ധ സമാന സാഹചര്യം എന്നിവ സ്വർണ വിലയെ ബാധിക്കും എന്നാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്. ഓരാേ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ രാജ്യാന്തര വിപണിയിലെ ചെറിയാെരു മാറ്റം പോലും ഇന്ത്യയിലെയും കേരളത്തിലെയും വിലയിൽ പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.

അത് മാത്രമല്ല രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ഇന്ത്യയിലും സ്വർത്തിന് വില കൂട്ടും. പക്ഷേ രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ പോലും ഇന്ത്യൻ വിപണിയിൽ അത് പ്രതിഫലിക്കുമെന്ന് നൂറുശതമാനം ഉറപ്പിച്ച് പറയാനാവില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യങ്ങൾ, ഇറക്കുമതിതീരുവ തുടങ്ങിയവ ഇതിന് കാരണമാണ്.

ഇന്ത്യയിൽ പ്രദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ഇവിടത്തെ വിപണി വില നിശ്ചയിക്കുന്നത്. സീസണനുസരിച്ച് വില കൂട്ടാനും കുറയ്ക്കാനും ഇവർ വിചാരിച്ചാൽ സാധിക്കും. പ്രത്യേകിച്ചും. വിവാഹ, ഉത്സവ സീസണുകളിൽ. ഇവർ വില കുറയ്ക്കുമെന്നതിൽ സാധ്യത വളരെ കുറവാണ്.

അതുപോലെ തന്നെ ഡോളറിന്റെ മൂല്യത്തിലും ഓഹരി വിപണിയുലുമൊക്കെ അടിക്കടി കയറ്റിറക്കങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ കൂടുതൽപ്പേരും സ്വർണത്തിനെ ഒരു സുരക്ഷിത നിക്ഷേപമായാണ് ഇപ്പോൾ കണക്കാക്കുന്നത്. 2023 മുതലാണ് നിക്ഷേപമെന്ന നിലയിൽ കൂടുതൽപ്പേർ സ്വർണത്തിനെ തിരഞ്ഞെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച്ശ 15 തമാനമായിരുന്നു ഇത്തരക്കാരുടെ എണ്ണത്തിലെ വർദ്ധന. എന്നാലിപ്പോൾ അത് 25 ശതമാനമായി ഉയർന്നിട്ടുണ്ട്. ഡോളർ മൂല്യത്തിൽ ഇടയ്ക്ക് മാറ്റമുണ്ടാകുന്നതിനാൽ ലോകത്തെ ഒട്ടുമിക്ക സെൻട്രൽ ബാങ്കുകളും സ്വർണം കൂടുതലായി വാങ്ങിക്കൂട്ടുകയാണ്. ഇതും ആഗോള തലത്തിൽ സ്വർണവില കൂടുന്നതിന് ഇടയാക്കുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments