സ്വന്തം ലേഖകൻ
തൃശ്ശൂര്‍ : ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകുന്നതായി വ്യക്തമാക്കി കെ. സച്ചിദാനന്ദൻ രംഗത്ത്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്നും പിൻവാങ്ങുന്നു. അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വിവിധ പ്രസാധകരുടെ എഡിറ്റർ ചുമതലകളില്‍ ലകളില്‍ നിന്നും പിൻവാങ്ങി .അതേസമയം സച്ചിദാനന്ദൻ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിവായത് അറിയില്ലെന്ന് സാഹ്തിയ അക്കാദമി സെക്രട്ടറി അബൂബക്കർ പറഞ്ഞു. എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. ലാപ്‌ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാൻ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നുവെന്നാണ് സച്ചിദാനന്ദന്‍റെ കുറിപ്പ്.
0 Comments