banner

15,000 രൂപവരെ പ്രതിമാസവേതനം ലഭിക്കുന്ന താത്കാലിക ജീവനക്കാരുടെ നിർബന്ധിത ഇ.പി.എഫ് അംഗത്വം...!, അടക്കേണ്ടത് ശമ്പളത്തിൻ്റെ 12 ശതമാനം രൂപ, ഇ.പി.എഫ് നിര്‍ബന്ധമാക്കുന്നതില്‍ ആശങ്കയിലായി തൊഴിലുറപ്പ് - കരാർ - ദിവസേന ജീവനക്കാർ

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
കോട്ടയം :  മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ ജോലിചെയ്യുന്നവര്‍ക്കെല്ലാം തദ്ദേശവകുപ്പ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് (ഇ.പി.എഫ്.) ജീവനക്കാരെ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ഒരു വശത്ത് സുതാര്യതയെ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമ്പോഴും മറുവശത്ത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുക്കുന്ന തീരുമാനം ആയേക്കാനും സാധ്യത തെളിഞ്ഞ് കാണുന്നുണ്ട്.

ഇ.പി.എഫ്. പ്രകാരം, 15,000 രൂപവരെ പ്രതിമാസവേതനം ലഭിക്കുന്ന താത്കാലിക ജീവനക്കാര്‍ നിര്‍ബന്ധമായും പദ്ധതിയില്‍ ചേര്‍ന്നിരിക്കണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, തൊഴിലുറപ്പ് കരാര്‍ ജീവനക്കാര്‍ക്ക് നിലവിലെ കുറഞ്ഞ വേതനം 24,040 രൂപയായതിനാല്‍ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇവര്‍ക്ക് പദ്ധതിയില്‍ പ്രവേശനം ലഭിക്കുകയുള്ളൂ. ഇതോടെ അനിശ്ചിതത്വവും പ്രായോഗികത പ്രശ്നങ്ങളും ഉയര്‍ന്ന് വരുമെന്നതില്‍ സംശയമില്ല. 

ഇതിന്റെ കൂടി പശ്ചാത്തലത്തില്‍, ഇ.പി.എഫ്. പദ്ധതിക്ക് ജീവനക്കാരില്‍ നിന്നുള്ള വിഹിതവും (15,000 രൂപയുടെ 12 ശതമാനം) തൊഴിലുടമയുടെ വിഹിതവും (13 ശതമാനം) നിര്‍ബന്ധമാക്കുന്നതാണ്. 15,000 രൂപ പ്രതിമാസവേതനം ലഭിക്കുന്ന ഒരു ജീവനക്കാരന് 1800 രൂപ ശമ്പളത്തില്‍ നിന്ന് പിടിച്ച് പി.എഫ്. ഫണ്ടിലേക്ക് അടയ്‌ക്കേണ്ടി വരും. എന്നാല്‍ പദ്ധതിയുടെ ശമ്പളം കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനാല്‍ അവരുടെ കൈയ്യില്‍ നിന്ന് തന്നെ പി.എഫിലേക്ക് തുക നിക്ഷേപിക്കേണ്ടതാണ്. ശമ്പളം ലഭിക്കുമ്പോള്‍ അടച്ച തുക തിരികെ എടുക്കാവുന്നതാണ്. എന്നാല്‍ സാധരണക്കാര്‍ക്ക് ഇതൊരു ഇരട്ടത്താപ്പാണ്. ഇതോടൊപ്പം, ഗ്രാമ-ബ്ലോക്ക് തലത്തിലെ സ്ഥാപനങ്ങള്‍ക്ക് ശമ്പളവും പ്രോവിഡന്റ് ഫണ്ടിനുള്ള തുകയും നീക്കിവെച്ച് സമയബന്ധിതമായി നല്‍കേണ്ട ബാധ്യതയും വരും.

കേന്ദ്രസര്‍ക്കാര്‍ ഭരണച്ചെലവിനുള്ള തുക മുടക്കുമ്പോഴും, ഇത് ലഭിക്കുന്നത് പലപ്പോഴും കാലതാമസത്തോടെ മാത്രമായിരിക്കും. ഇതിന്റെ ചുമതല തനതു ഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ച് അടയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം. ഇത് പല പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കും സാമ്പത്തികമായ പ്രതിസന്ധി സൃഷ്ടിക്കും. ഇ.പി.എഫ്. ഫണ്ടില്‍ നിക്ഷേപിക്കുന്ന തുക എളുപ്പത്തില്‍ പിന്‍വലിക്കാനാകില്ലെന്ന് വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു. ഇത് ജീവനക്കാര്‍ക്ക് സമ്പാദ്യം ഉറപ്പാക്കുന്നതാണെന്ന് പ്രചാരണമുണ്ടായാലും, അടിയന്തര സാഹചര്യങ്ങളില്‍ അത് പിന്‍വലിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങളും ഉപാധികളും ഉയര്‍ത്തുന്ന ബുദ്ധിമുട്ടുകളായി മാറുന്നു. 

സമഗ്രമായും നോക്കിയാല്‍, എത്രത്തോളം ഈ പദ്ധതി തൊഴിലാളികളുടെ ജീവിത നിലവാരത്തില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമല്ല. തൊഴില്‍ ഉപേക്ഷിച്ച ശേഷവും പണം പൂര്‍ണമായും ലഭിക്കാത്ത ഈ സംവിധാനം പലര്‍ക്കും ഇരട്ടചുമതല മാത്രമാകും സൃഷ്ടിക്കുക. ആനുകൂല്യങ്ങള്‍ക്കൊപ്പമുള്ള സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് പുതിയ ബുദ്ധിമുട്ടുകളുമായി പദ്ധതി പ്രത്യക്ഷപ്പെടുമെന്നതാണ് ആശങ്ക.

Post a Comment

0 Comments