സ്വന്തം ലേഖകൻ
കൊച്ചി : ഒരു താരത്തിന്റെ ഡ്രൈവർ ആയി വന്ന് പിന്നീട് സിനിമ ലോകത്തെ നയിക്കുന്ന ഒരു നായകന്‍ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് മോഹൻലാല്‍ ചിത്രമെന്ന് കേട്ടാല്‍ ചേര്‍ത്തു വായിക്കുന്ന പേരാണ് ആന്റണി പെരുമ്പാവൂരിന്റെയും.
മോഹൻലാലിന്റെ ഏറ്റവും വലിയ വിശ്വസ്തനായിരുന്നു എന്നും ആന്റണി പെരുമ്പാവൂര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആയുര്‍വേദ ചികിത്സക്കായി മോഹന്‍ലാല്‍ വന്നപ്പോൾ അന്ന് അദ്ദേഹത്തോടൊപ്പം ഡ്രൈവര്‍ ആയ ആന്റണി പെരുമ്പാവൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്ത് കാര്യവും ലാലിനൊപ്പം നിന്നും ചെയ്തു കൊടുക്കുന്നത് ആന്റണി ആയിരുന്നു. മോഹൻലാലിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ആന്റണി ഇടപെടുമായിരുന്നു. അതൊക്കെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.
ആദ്യ ചിത്രമായ നരസിംഹം വിജയിച്ചതോടെ ആന്റണിയുടെ മുമ്പില്‍ പുതിയൊരു വാതില്‍ തുറക്കുകയായിരുന്നു. ഇന്ന് ലാലിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. അദ്ദേഹത്തിന്റെ തീരുമാനം അനുസരിച്ച് മാത്രമേ മോഹന്‍ലാല്‍ മുന്നോട്ടു പോവൂ.
അത്തരത്തില്‍ ഒരു സംഭവം ഓര്‍ത്തെടുത്ത് പറയുകയാണ് ആലപ്പി അഷ്റഫ്. സംവിധായകൻ ഫാസിലിന്റെ അനുജനാണ് കയസ്. അദ്ദേഹം പല സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ലാലുമായിട്ട് നല്ല ടേംസുള്ള ആളുമാണ്.
സിദ്ദിഖിന്റെ സംവിധാനത്തിൽ മോഹൻലാലിനെയും ഫഹദിനെയും വച്ച് ഒരു സിനിമ നിർമ്മിക്കാൻ കയസിന് അവസരം വന്നു. മനോഹരമായ കഥ സിദ്ദിഖ് മെനഞ്ഞെടുത്തിരുന്നു. ലാലേട്ടന്റെ ഡേറ്റ് അനുസരിച്ച് താനും ഡേറ്റ് തരാമെന്ന് ഫഹദ് സമ്മതിക്കുകയും ചെയ്‌തു. ലാലേട്ടന്റെ ഡേറ്റ് അനുസരിച്ച് താനും ഡേറ്റ് തരാമെന്ന് ഫഹദ് സമ്മതിക്കുകയും ചെയ്‌തു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് തീരുമാനിക്കാനായി ലാലിനെ കാണാൻ കയസിനൊപ്പം താനും ലൊക്കേഷനിൽ എത്തി.
ലാലിനോട് സംസാരിച്ചു നിൽക്കവെ അദ്ദേഹം കയസിനോട് ആന്റണിയെ ഒന്ന് കണ്ടിട്ട് ഡേറ്റിന്റെ കാര്യങ്ങളൊക്കെ ഒന്ന് സംസാരിക്കാന്‍ പറഞ്ഞു. പെട്ടെന്ന് കയസിന്റെ മുഖമങ്ങ് മാറി
അതൊന്നും തന്നെകൊണ്ട് പറ്റില്ല, ലാലുമായിട്ടുള്ള ഡയറക്‌ട് ഇടപാടേയുള്ളൂ, വേറൊരാളുമായിട്ട് എനിക്ക് പറ്റില്ല എന്നായി കയസ്.
ഇതു കേട്ടതും ചിരിച്ചുകൊണ്ടുനിന്ന മോഹൻലാലിന്റെ മുഖം വേറൊരു രൂപത്തിലേക്ക് മാറി. വളരെ ഗൗരവത്തോടെ കുറച്ചു സമയം അദ്ദേഹം ഒന്നും മിണ്ടാതെ നിന്നു. പിന്നെ, കാരവാനിലേക്ക് പോയി ഇരുന്നു. അതോടെ, ആ പ്രോജക്ട് ഇല്ലാതായി. ആന്റണി പെരുമ്പാവൂരിനെ മാറ്റി നിറുത്തി ഒരു പരിപാടിയും നടക്കില്ല എന്ന് വീണ്ടും തെളിഞ്ഞു. ആന്റണി ഇല്ലെങ്കിൽ എത്ര വലിയ പ്രോജക്‌ട് ആയാലും വേണ്ട എന്ന നിലപാടാണ് മോഹൻലാലിന്റേത്’ ആലപ്പി അഷ്റഫ് കൂട്ടിച്ചേര്‍ത്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments