സ്വന്തം ലേഖകൻ
തലവടി : ആലപ്പുഴയില്‍ അനധികൃതമായി പണമിടപാട് നടത്തിവന്ന യുവാവ് അറസ്റ്റില്‍. എടത്വ തലവടി സ്വദേശി മഹേഷാണ് എടത്വാ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് അനധികൃതമായി സൂഷിച്ച 691450 രൂപയും പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വായ്പ നല്‍കി ഇടപാടുകാരില്‍ നിന്നും വന്‍ തുക പലിശയായി വാങ്ങും.
പണം തിരികെ നല്‍കാന്‍ വൈകിയാല്‍ ഭീഷണിപ്പെടുത്തലും അസഭ്യം പറയലും. മഹേഷ് അനധികൃതമായി പണമിടപാട് നടത്തുന്നുന്നുവെന്ന പരാതി ലഭിച്ചതിനെതുടര്‍ന്ന് എടത്വ പൊലീസാണ് വീട്ടില്‍ പരിശോധന നടത്തിയത്. അലമാരയില്‍ നിന്ന് 691450 രൂപയും വായ്പ നല്‍കാന്‍ ഈടായി വാങ്ങിയ ആര്‍സി ബുക്ക്, ചെക്ക്, മുദ്രപ്പത്രം എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് അന്വഷിച്ചെത്തുമ്പോള്‍ പ്രദേശവാസിയായ ഒരു വീട്ടമ്മയും ഇയാള്‍ക്കെതിരെ പരാതി നല്‍കി. മകളുടെ പഠനാവശ്യത്തിന് വാങ്ങിയ പണത്തിന്റെ പേരില്‍ മഹേഷ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് വീട്ടമ്മയുടെ പരാതി. മണി ലെന്‍ഡിംങ് ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ച പേരിലും മഹേഷിനെതിരെ പൊലിസ് കേസ് എടുത്തു.
0 Comments