banner

'നേരത്തെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു'...!, നേതാക്കൾ ഇടപെടാത്തത് പാർട്ടി പ്രവർത്തകരും സമൂഹവും വിലയിരുത്തും, പരസ്യ പ്രതികരണം പാടില്ലെന്ന ആർഎസ്‌എസ് നിർദേശത്തിനിടെ സന്ദീപ് വാര്യർ


സ്വന്തം ലേഖകൻ
പാലക്കാട് : ബിജെപി നേതൃത്വത്തിനെതിരായ അതൃപ്തി വ്യക്തമാക്കി സന്ദീപ് വാര്യർ. താൻ ഉന്നയിച്ച വിഷയങ്ങളിൽ ബിജെപി നേതാക്കൾ ഇടപെടാത്തത് സംബന്ധിച്ച് പാർട്ടി പ്രവർത്തകരും സമൂഹവും വിലയിരുത്തും. നേരത്തെ പറഞ്ഞ കാര്യങ്ങളിൽ മാറ്റം ഉണ്ടാവേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും സന്ദീപ് മീഡിയവണിനോട് പറഞ്ഞു.

സന്ദീപ് വാര്യർക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപടി മതിയെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കഴിയും വരെ സന്ദീപിനെ അവഗണിച്ച് നിർത്തണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ നിലപാട്. അടിയന്തരമായി നടപടി വേണമെന്ന കൃഷ്ണദാസ് പക്ഷത്തിന്‍റെ ആവശ്യം തള്ളിയാണ് സുരേന്ദ്രൻ തത്കാലം നടപടി വേണ്ടെന്ന തീരുമാനമെടുത്തത്.

അതേസമയം സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആര്‍എസ്എസ്-ബിജെപി നേതൃത്വം നടത്തുന്ന ഇടപെടൽ വിജയിക്കുമോ എന്ന് ഇന്നറിയാം. ഇന്നലെ ആര്‍എസ്എസ് നേതാവ് എ. ജയകുമാർ സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദീപ് വാര്യർ ഉന്നയിച്ച വിഷയങ്ങൾ ബിജെപി നേതൃത്വത്തിന്‍റെ നിലപാടനുസരിച്ചായിരിക്കും അനുനയ നീക്കങ്ങളുടെ ഭാവി. കൃഷ്ണകുമാറിനായി പ്രചാരണത്തിനിറങ്ങില്ലെന്നതുൾപ്പൊട്ട താൻ ഉനയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് സന്ദീപ് ഇന്നലത്തെ ചർച്ചക്കുശേഷം പ്രതികരിച്ചത്. അതേസമയം എല്ലാം ശരിയാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന സമിതിയംഗം പി.ആർ ശിവശങ്കർ പ്രതികരിച്ചു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments