സ്വന്തം ലേഖകൻ
ജാതീയമായ അധിക്ഷേപം ഇല്ലെങ്കിൽ SC ST കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം ബാധകമാകില്ലെന്ന് കേരള ഹൈക്കോടതി.എംജി സർവ്വകലാശാലയിലെ നാനോ ടെക്നോളജി സെൻറർ മുൻ ഡയറക്ടറായ ഡോ.നന്ദകുമാറിനെതിരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എ.ബദറുദ്ദീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പരാതിക്കാരൻ പട്ടികജാതിക്കാരൻ ആയതുകൊണ്ട് മാത്രം ഏതു വിമർശനവും ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗവേഷണ പഠന പഠനത്തിൻറെ ഭാഗമായി അവതരിപ്പിച്ച പ്രസന്റേഷനിൽ മോഷ്ടിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അധ്യാപകൻ തന്നെ എല്ലാവരുടെയും മുന്നിൽവെച്ച് അധിക്ഷേപിച്ചതായി വിദ്യാർത്ഥി പരാതിയിപറഞ്ഞിരുന്നു. എന്നാൽ ഇതിനെ ജാതീയ അധിക്ഷേപമായി കാണാൻ കഴിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ആരോപണ വിധേയനായ അധ്യാപകർ ഫോണിൽ വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പ്രോവിസി പറഞ്ഞു എന്ന് സിൻഡിക്കേറ്റ് അംഗം മൊഴി നൽകിയിരുന്നു എന്ന വാദത്തിന് മറുപടിയായി ഇത് പൊതുമധ്യത്തിലുള്ള അധിക്ഷേപമല്ല എന്നും സിൻഡിക്കേറ്റ് അംഗത്തിന് ഇതേക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കി.
0 Comments