banner

കൊല്ലത്ത് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് അപകടം...!, പിന്നാലെയെത്തിയ കാറിടിച്ച് റോഡിൽ വീണ് യുവാവ്, രക്ഷപ്പെടൽ അത്ഭുതകരമായി


സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ടു വീണ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു. സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ ചെറുവേക്കൽ സ്വദേശി എബിനെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്‍റെ പരിക്ക് ഗുരുതരമല്ല. ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്താണ് രാവിലെ അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് പോയ സ്കൂട്ടർ ഓരോ വാഹനങ്ങളെയായി മറികടന്ന് വരികയായിരുന്നു.

ഇതിനിടെ വളവിൽ വെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് എബിൻ റോഡിൽ വീണു. തുടർന്ന് എതിരെ എത്തിയ കാർ സ്കൂട്ടിൽ ഇടിക്കുകയായിരുന്നു. എതിരെ നിന്നും വന്ന കാര്‍ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചാണ് നിന്നത്. റോഡിലേക്ക് വീണ എബിൻ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 

കാറിലും പിന്നിൽ നിന്നും വന്ന ലോറിയിലും ഇടിക്കാത്തതിനാലാണ് വലിയ പരിക്കുകളേല്‍ക്കാതെ എബിൻ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗതിയിൽ സ്കൂട്ടര്‍ എത്തുന്നതും വളവിൽ വെച്ച് മറിയുന്നതും കാറിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments