banner

ലോട്ടറി വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അക്രമം...!, വയോധികയെ ആക്രമിച്ച് ലോട്ടറിയും പണവും കവർന്ന് യുവാക്കൾ, ബൈക്കിലെത്തിയ സംഘത്തിനായി അന്വേഷണം

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
തൃശൂർ : വയോധികയായ ലോട്ടറിവില്പനക്കാരെ ആക്രമിച്ച് ബോക്കിലെത്തിയ യുവാക്കൾ. കവർന്നത് 2000 രൂപയുടെ ലോട്ടരിയും 500 രൂപയും.

ഗുരുവായൂർ ഐനികുളങ്ങര പരേതനായ കൃഷ്ണന്‍റെ ഭാര്യ 74 വയസ്സുള്ള തങ്കമണിയാണ് ആക്രമത്തിനിരയായത്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ റോഡിലെ മാങ്ങോട്ട് അപ്പാർട്ട്മെന്‍റിന് മുന്നിൽ വച്ചാണ് സംഭവം.

വില്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളാണ് തങ്കമണിയെ തള്ളിയിട്ട് ബൈക്കിൽ എത്തിയ രണ്ടുപേർ ലോട്ടറിയും പണവും തട്ടിയെടുത്തത്.

വീഴ്ചയിൽ കല്ലിൽ തട്ടി തങ്കമണിയുടെ തല പൊട്ടിയിട്ടുണ്ട്. ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗുരുവായൂർ ടെമ്പിൾ പാലീസിൽ പരാതി നൽകി. ഇത് മൂന്നാം തവണയാണ് ആക്രമത്തിന് ഇരയാകുന്നതെന്ന് തങ്കമണി പറഞ്ഞു.

Post a Comment

0 Comments