
സ്വന്തം ലേഖകൻ
തൃക്കരുവ : വന്മളയിലെ മാലിന്യ കൂമ്പാരത്തിന് അഷ്ടമുടി ലൈവിൻ്റെ വാർത്തയ്ക്ക് പിന്നാലെ പരിഹാരം. ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ടവരെത്തി റോഡിൽ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഞാറയ്ക്കൽ കയർ സംഘത്തിന് സമീപം സൂക്ഷിച്ചിരുന്ന മാലിന്യങ്ങളും ഭാഗികമായി നീക്കിയെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ വരും ദിനങ്ങളിൽ ജനങ്ങൾ ഉന്നയിച്ചതായ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് പൊതുപ്രവർത്തകരുടെ പ്രതീക്ഷ. അതേസമയം ഇന്നലെയാണ് അഷ്ടമുടിയും ഇതു സംബന്ധിച്ച് വിശദമായ വാർത്ത വീഡിയോ രൂപത്തിൽ പുറത്തുവിട്ടത്.
ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഞാറക്കൽ കയർ സംഘത്തിൻറെ കെട്ടിടത്തിന് സമീപം സൂക്ഷിക്കുന്നത് പ്രദേശവാസികൾക്ക് തലവേദനയാകുന്നു എന്നായിരുന്നു അഷ്ടമുടി ലൈവിന്റെ വാർത്ത. യഥാസമയം മാലിന്യം എടുത്തു മാറ്റാത്തത് മൂലം തെരുവുനായ ശല്യം പെരുകുന്നതായും രാത്രികാലങ്ങളിൽ ഇവയുടെ ശബ്ദം മൂലം ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞതായ ആരോപണങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്തു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് സംരക്ഷണം നൽകണമെന്ന് മഹിളാ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻറ് ഗീതാ ശിവൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനീപ്, നാട്ടുകാരനായ പ്രസന്നകുമാർ തുടങ്ങിയവർ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments