സ്വന്തം ലേഖകൻ
തൃക്കരുവ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മോഷ്ടാക്കൾ എത്തിയതായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചു. കഴിഞ്ഞദിവസം വാട്സാപ്പിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. കരുവ സ്വദേശിയായ ഒരു യുവാവാണ് ഈ വീഡിയോ ചിത്രീകരിച്ചത്. തൃക്കരുവ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവയും സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്നതായി വീഡിയോ ചിത്രീകരിച്ചയാൾ പറയുന്നുണ്ട്. രാത്രിയിൽ കരുവാ പ്രദേശത്തു നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ബന്ധുവിന്റെ ഫോൺ കോൾ പ്രകാരം വീഡിയോ ചിത്രീകരിച്ച വ്യക്തി അവിടെ എത്തിയതായും, വീഡിയോയിലും ഒപ്പം പ്രചരിക്കുന്ന വോയിസ് ക്ലിപ്പിലും ആയി പരിശോധനയ്ക്കിടെ സമീപത്തുനിന്ന് മൂത്രം നിറച്ച ഒരു കുപ്പി കണ്ടെത്തിയതായും വീഡിയോയിൽ പറയുന്നു. അതേസമയം സംഭവത്തിൽ കൂടുതൽ വ്യക്തത ലഭ്യമല്ല.
എന്നാൽ കുറുവ മോഷണസംഘത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചർച്ചയാണ് ഉണ്ടാക്കുന്നത്. ആലപ്പുഴയില്‍ കുറുവ സംഘത്തിന്റെ കൊള്ള റിപ്പോര്‍ട്ട് ചെയ്യുകയും സംഘത്തിലൊരാള്‍ പൊലീസിന്റെ പിടിയിലാവുകയും ചെയ്തതിന് പിന്നാലെ കുറുവ സംഘത്തിന്റേതെന്ന തരത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി വ്യത്യസ്ത ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ കുറുവസംഘമെത്തിയെന്ന അവകാശവാദത്തോടെയാണ് ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അര്‍ധനഗ്നരായ നാലംഗസംഘം കല്ലുപയോഗിച്ച് ഒരു വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. എന്നാൽ ഈ വീഡിയോ ദൃശ്യങ്ങൾ കന്നട മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതാണെന്നും ആയത് കേരളത്തിൽ അല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
0 Comments