banner

ഇപ്പോഴും സുരക്ഷിതനല്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വഴിത്തിരിവ് ഞെട്ടിച്ചു; ട്രംപ് ജാഗ്രത പാലിക്കണമെന്ന് വ്ളാഡിമിര്‍ പുടിന്‍

ഇപ്പോഴും സുരക്ഷിതനല്ല! ട്രംപ് ജാഗ്രത പാലിക്കണമെന്ന് വ്ളാഡിമിര്‍ പുടിന്‍

സ്വന്തം ലേഖകൻ
വാഷിംഗ്ടണ്‍ : നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയക്കാരനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. എന്നാല്‍ വധശ്രമത്തിന് ശേഷം ട്രംപ് സുരക്ഷിതനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പുടിന്‍ വ്യാഴാഴ്ച വ്യക്തമാക്കി. ഒരു ഉച്ചകോടിക്ക് ശേഷം കസാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പുടിന്‍.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വഴിത്തിരിവ് തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിനെതിരെ പോരാടാന്‍ ഉപയോഗിച്ച തികച്ചും അപരിഷ്‌കൃതമായ രീതികള്‍, ഒരു വധശ്രമം ഉള്‍പ്പെടെ തനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ അഭിപ്രായത്തില്‍ അദ്ദഹം ഇപ്പോഴും സുരക്ഷിതനല്ല. നിര്‍ഭാഗ്യവശാല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തില്‍ വിവിധ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ട്രംപ് ബുദ്ധിമാനാണെന്ന് താന്‍ കരുതുന്നു. അദ്ദേഹം ജാഗ്രത പുലര്‍ത്തുകയും ഇത് മനസ്സിലാക്കുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ ഡൊണാള്‍ഡ് ട്രംപിന് പരിക്കേറ്റിരുന്നു. സെപ്റ്റംബറിലെ മറ്റൊരു സംഭവത്തില്‍, ട്രംപിന്റെ ഫ്‌ളോറിഡ ഗോള്‍ഫ് കോഴ്സുകളിലൊന്നില്‍ വെടിവെപ്പ് നടത്തിയ ഒരാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികള്‍ എങ്ങനെ വിമര്‍ശിച്ചുവെന്നത് തന്നെ കൂടുതല്‍ ഞെട്ടിച്ചുവെന്ന് സ്വയം കനത്ത പരിരക്ഷയില്‍ കഴിയുന്ന പുടിന്‍ പറഞ്ഞു. അത്തരം പെരുമാറ്റത്തെ ‘വിപ്ലവം’ എന്ന് വിളിച്ച അദ്ദേഹം റഷ്യയില്‍ കൊള്ളക്കാര്‍ പോലും അത്തരം രീതികള്‍ അവലംബിക്കില്ലെന്നും പറഞ്ഞു.

Post a Comment

0 Comments