banner

യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ; പൊലീസിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി; രാസലഹരി കേസിൽ നടപടി

യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ; പൊലീസിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി; രാസലഹരി കേസിൽ നടപടി

സ്വന്തം ലേഖകൻ
കൊച്ചി : യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. തമ്മനത്തെ ഫ്ലാറ്റിൽ നിന്ന്  രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി തൊപ്പി എന്ന നിഹാദ് കോടതിയെ സമീപിച്ചത്.

കേസ് അടുത്തമാസം നാലിന് പരിഗണിക്കും. അതേ സമയം കേസിൽ തൊപ്പിയെ  പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തൊപ്പിയുടെ വാഹനം ഓടിച്ചിരുന്ന ആളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തൊപ്പി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 

Post a Comment

0 Comments