സ്വന്തം ലേഖകൻ
തിരുവനന്തപുരം : സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലേക്ക് എത്തും. ഔദ്യോഗികമായി ക്ഷണിക്കും.
തിരുവനന്തപുരത്ത് മംഗലപുരം ഏരിയ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് ബിജെപി പ്രവേശനം. സാമ്പത്തികവും സംഘടനാവിരുദ്ധവുമായ പരാതികളുടെ നിഴലിൽ നിൽക്കുന്ന ഏരിയാ സെക്രട്ടറിയായിരുന്നു മുല്ലശ്ശേരി മധു.
മൂന്നാം ഊഴം നൽകേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ കണക്കാക്കിയിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് മുല്ലശ്ശേരി മധു സമ്മേളനത്തിൽ നിന്നും തുടര്‍ന്ന് പാര്‍ട്ടിയിൽ നിന്നും പടിയിറങ്ങിയത്. ഇന്നലെ രാത്രി വൈകിയും മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു
അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സിപിഎം വിട്ട മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നിയമ നടപടി സ്വീകരിക്കും. സിവിലായും ക്രിമിനലായും കേസ് നൽകും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകി. മധുവിനെതിരായ പാർട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടാകും.
0 Comments