banner

തൃക്കരുവ ഗ്രാമ പഞ്ചായത്ത് കേരളോത്സവം: ക്രിക്കറ്റ് മത്സരത്തിൽ ക്യാപ്റ്റൻസ് 11ന് പടുകൂറ്റൻ വിജയം

തൃക്കരുവ ഗ്രാമ പഞ്ചായത്ത് കേരളോത്സവം: ക്രിക്കറ്റ് മത്സരത്തിൽ ക്യാപ്റ്റൻസ് 11ന് പടുകൂറ്റൻ വിജയം

സ്വന്തം ലേഖകൻ 
അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമ പഞ്ചായത്ത് കേരളോത്സവം -2024 ക്രിക്കറ്റ് മത്സരത്തിൽ ക്യാപ്റ്റൻസ് 11 തൃക്കരുവ ജേതാക്കളായി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൻ പാട്രിയോഡ്സ് 11നെയാണ് ആണ് ഇവർ പരാജയപ്പെടുത്തിയത്. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അക്ഷയ് രാജിൻ്റെ ക്യാപ്റ്റൻസിയിൽ ഗോവർദ്ധൻ, ഇക്ബാൽ, ജോസഫ്, അനന്ദു, രാജ്, ഡേവിഡ്, വിഷ്ണു, സുധി, ശ്രീരാജ്, വിഷ്ണു ബോസ് തുടങ്ങിയവർ ക്യാപ്റ്റൻസ് 11-നായി കളത്തിലിറങ്ങി.

കഴിഞ്ഞ ദിവസം പ്രതിഭാ ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അധ്യക്ഷ വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ സമ്മാനദാനം നടത്തി. പഞ്ചായത്ത് സെക്രട്ടറി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബി.ജയന്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെഹ്ന തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments