banner

പുനലൂരിൽ കള്ളനോട്ട് വാരിവിതറിയ കേസ്; 2019ലെ കേസിൽ പ്രതികളെ വെറുതെവിട്ട് കോടതി, 10 ലക്ഷം പിടിച്ചെങ്കിലും പ്രതികൾ രക്ഷപ്പെട്ടത് ഇങ്ങനെ

പുനലൂരിൽ കള്ളനോട്ട് വാരിവിതറിയ പ്രതികളെ വെറുതെവിട്ട് കോടതി; 2019ൽ 10 ലക്ഷം പിടിച്ച കേസ് ആവിയായത് ഇങ്ങനെ

സ്വന്തം ലേഖകൻ
പുനലൂർ കള്ളനോട്ട് കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടു. ഏറ്റവും കൂടുതൽ വ്യാജനോട്ട് കൈവശം വച്ചെന്ന് പോലീസ് കണ്ടെത്തിയ വെമ്പായം സ്വദേശി ബിനുകുമാർ, കാരേറ്റ് സ്വദേശി രാധ, ഭര്‍ത്താവ്‌ സതീശൻ എന്നിവരും മറ്റ് പ്രതികളുമായുള്ള ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. രാധയ്ക്കും ബിനുവിനും എവിടെ നിന്നാണ് നോട്ടുകൾ ലഭിച്ചതെന്നും കണ്ടെത്താൻ പോലീസിനായില്ല.

രാധയുടെയും ബിനുവിൻ്റെയും വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ പിടികൂടിയത് എന്നതിന് തെളിവുകൾ നൽകാനും പോലീസിനായില്ല. തുടർന്നാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കിയത്. അഡീഷണല്‍ ജില്ലാ ജഡ്ജി പിഎന്‍ വിനോദിൻ്റേതാണ് ഉത്തരവ്. പ്രമുഖ അഭിഭാഷകനായ അഫ്‌സല്‍ ഖാന്‍ ആണ് ബിനുകുമാർ, രാധ, സതീശൻ എന്നിവർക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

2019ല്‍ പുനലൂര്‍ കുമാര്‍ പാലസ് ബാറില്‍ നിന്ന് മദ്യപിച്ച ശേഷം സജിൻ കുമാര്‍ എന്നയാള്‍ 2000 രൂപയുടെ കള്ളനോട്ട് കൊടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് പത്ത് ലക്ഷത്തോളം രൂപയുടെ രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. പിന്നാലെ സജിൻ്റെ സുഹൃത്തുക്കളായ വിഷ്ണു, ഷെഹിൻ എന്നിവരെ പോലീസ് പിടികൂടി.

അന്വേഷണത്തിൽ കുന്നിക്കോട് സ്വദേശികളായ റോണി, ഷെമീർ എന്നിവര്‍ വഴിയാണ് നോട്ടുകള്‍ വഴയാണ് ഇവർക്ക് കള്ളനോട്ട് ലഭിച്ചതെന്നായിരുന്നു പോലീസ് അവകാശപ്പെട്ടത്. തുടർന്ന് വെമ്പായം സ്വദേശി സ്വദേശി ബിനുകുമാറിലേക്കും അയാളിൽ നിന്നും കാരേറ്റ് സ്വദേശി രാധയിലേക്കും അന്വേഷണം നീണ്ടു. കേസിലെ രണ്ടും അഞ്ചും പ്രതികളായ ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 8.25 ലക്ഷം രൂപയുടെ കള്ളനോട്ടും പോലീസ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് സതീശനെയും അറസ്റ്റ് ചെയ്ത് പോലീസ് പ്രതി ചേർത്തിരുന്നു.

പ്രതികളുടെ വീടിന്റെ കിടപ്പ്മുറിയിലെ കട്ടിലിനടിയില്‍ നിന്നാണ് പോലീസ് സംഘം വ്യാജ നോട്ടുകള്‍ കണ്ടെടുത്തത്. അമിതമായ സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ വ്യാജ നോട്ട് നിര്‍മ്മിച്ച് വിനിമയം നടത്തിവന്നിരുന്നതെന്നയിരുന്നു പോലീസ് ഭാഷ്യം. വ്യാജ നോട്ടുകള്‍ അച്ചടിച്ച ശേഷം വിശ്വസ്തരായ ആളുകളെ കണ്ടെത്തി അവര്‍ മുഖാന്തിരമാണ് ഇടപാടുകള്‍ നടത്തിയിരുന്നത് എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.പ്രതികളുടെ സ്വന്തം വാഹനങ്ങളിലാണ് കള്ളനോട്ടുകള്‍ വിനിമയത്തിനായി പുനലൂര്‍ ബസ് സ്റ്റാൻറിന് സമീപം എത്തിച്ചിരുന്നത്. ഇതിനായി ഒരു കാറും സ്‌കൂട്ടറും ഉപയോഗിച്ചിരുന്നുവെന്നുമായിരുന്നു പോലീസ് അവകാശപ്പെട്ടിരുന്നത്.

Post a Comment

0 Comments