banner

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ കളി നിർത്തുന്നു; വിരമിക്കൽ തീരുമാനം ബോര്‍ഡിനെയും സെലക്ടർമാരെയും അറിയിച്ചു, തീരുമാനം വമ്പൻ തോൽവിയ്ക്ക് പിന്നാലെ

രോഹിത് ശർമ കളി നിർത്തുന്നു !! വിരമിക്കൽ തീരുമാനം ബോര്‍ഡിനെയും സെലക്ടർമാരെയും അറിയിച്ചു

സ്വന്തം ലേഖകൻ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ബിസിസിഐ (Board of Control for Cricket in India) ഉന്നതരുമായും സെലക്ടർമാരുമായും തീരുമാനത്തെക്കുറിച്ച് സംസാരിച്ചുവെന്നും രോഹിത് മനസ്സ് മാറ്റാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിരമിക്കൽ പ്രഖ്യാപനത്തിൻ്റെ കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെങ്കിലും സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിന് ശേഷമായിരിക്കുമെന്നാണ് സൂചനകൾ.

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലേക്ക് യോഗ്യത നേടിയാൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് രോഹിത് സെലക്ടർമാരോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ പോയൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് സാധ്യതകൾ വിരളമാണ്. മഹാത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ അത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കുകയുള്ളൂ.

നാലാം ടെസ്റ്റിൽ ഓസിസിനെതിരായി വമ്പൻ തോൽവി വഴങ്ങിയതിന് ശേഷം രോഹിത് അസ്വസ്ഥനാണ്. മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ അത് വ്യക്തമായിരുന്നു. ടീമിൻ്റെ മോശം പ്രകടനത്തിനൊപ്പം രോഹിതിൻ്റെ വ്യക്തിഗത പ്രകടനത്തിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

മൂന്ന് ടെസ്റ്റുകളിലായി ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 31 റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ്റെ സമ്പാദ്യം. പരമ്പരയിൽ ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറനേടിയ വിക്കറ്റിനേക്കാൾ ഒരു റൺസ് കൂടുതൽ മാത്രമാണ് രോഹിതിന് നേടാനായത്. രോഹിതിൻ്റെ ബാറ്റിംഗും ബുംറയുടെ ബോളിംഗും താരതമ്യപ്പെടുത്തി ആരാധകരടക്കം താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.

Post a Comment

0 Comments