സ്വന്തം ലേഖകൻ
സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തിലാകും. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.
പിണറായി സര്‍ക്കാര്‍വന്നശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതനിരക്ക് വര്‍ധിപ്പിക്കുന്നത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ഇല്ല. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിപ്പിക്കും. 2026-27 വര്‍ഷത്തില്‍ വൈദ്യുതനിരക്ക് വര്‍ധന ഉണ്ടാകില്ല. ഈ വര്‍ഷം ഫിക്സഡ് ചാര്‍ജില്‍ വര്‍ധന നടപ്പാക്കിയിട്ടില്ല. വേനൽക്കാലമായ ജനുവരി മുതൽ മെയ് വരെ നിലവിലെ താരീഫിന് പുറമെ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണം എന്ന കെഎസ്ഇബി ആവശ്യ റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചില്ല.
1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവരുടെ താരിഫ് കൂട്ടിയിട്ടില്ല.
റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് നിരക്ക് വർധനവ് ചർച്ച ചെയ്തിരുന്നു. തുടര്‍ന്ന് യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കുമെന്ന സൂചനയുമുണ്ടായിരുന്നു. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നായിരുന്നു കെഎസ്ഇബി ആവശ്യം. വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന നിർദ്ദേശവും കെഎസ്ഇബി അറിയിച്ചിരുന്നു.
വേനൽക്കാലമായ ജനുവരി മുതൽ മെയ് വരെ നിലവിലെ താരീഫിന് പുറമെ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണം എന്നായിരുന്നു കെഎസ്ഇബി ആവശ്യം. നിലവിലെ സാഹത്തിൽ നിരക്ക് കൂട്ടണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വർഷന്തോറും രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് കെഎസ്ഇബിയുടെ കണക്കുകൾ പറയുന്നത്.
0 Comments