സ്വന്തം ലേഖകൻ
കൊല്ലം : ഭാര്യ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയായ മൈനാഗപ്പള്ളി കടപ്പ ഉദയ ജംഗ്ഷനിൽ കല്ലുംപുറത്ത് വീട്ടിൽ പ്രഭാകരനെ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.സുഭാഷ് വിട്ടയച്ചു.
2012 ഡിസംബർ 26 ആയിരുന്നു സംഭവം. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ചവറ ജി.പ്രവീൺ കുമാർ, കല്ലുംതാഴം ഉണ്ണികൃഷ്ണൻ.ടി.മുരളി, ബി.ആർച്ച എന്നിവർ ഹാജരായി.
0 Comments