banner

കൊട്ടാരക്കരയിൽ കാടുമൂടുന്ന വൈദ്യുതിബോർഡ് ഭൂമി

കൊട്ടാരക്കരയിൽ കാടുമൂടുന്ന വൈദ്യുതിബോർഡ് ഭൂമി

സ്വന്തം ലേഖകൻ
കൊട്ടാരക്കര : കൊട്ടാരക്കരയിൽ വൈദ്യുതി ബോർഡിന്റെ ഭൂമി ഉപയോഗമില്ലാതെ കാടുമൂടി നശിക്കുന്നു. ഇഴജന്തുക്കളുടെ താവളമായിട്ടും അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല. റെയിൽവേ സ്റ്റേഷൻ റോഡിൽ വില്ലേജ് ഓഫീസിന് നേരെ എതിർവശത്തായിട്ടാണ് 25 സെന്റിലധികംവരുന്ന ഭൂമി അനാഥമായിക്കിടക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് വൈദ്യുതി ഭവൻ പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. ആർ.ബാലകൃഷ്ണ പിള്ള വൈദ്യുതി മന്ത്രിയായിരിക്കെ കൊട്ടാരക്കര വൈദ്യുതി ഭവന് ബഹുനില കെട്ടിട സമുച്ചയം നിർമ്മിച്ചു. ഇതോടെ പഴയ കെട്ടിടം ഉപേക്ഷിക്കപ്പെട്ടു. കാലക്രമേണ കെട്ടിടം തകർന്ന് നിലംപൊത്തി. ഇപ്പോൾ കുറ്റിക്കാടുകൾ മാത്രമാണ് ഇവിടെയുള്ളത്.

അവകാശത്തർക്കം കോടതികയറിവൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കെട്ടിടം നശിച്ചശേഷം അവകാശത്തർക്കവുമുണ്ടായി. സെക്ഷൻ ഓഫീസ് നിർമ്മാണത്തിനായി വൈദ്യുതി ബോർഡ് നീക്കം നടത്തിയപ്പോഴാണ് റവന്യൂ വകുപ്പ് അവകാശത്തർക്കം ഉന്നയിച്ചത്. റീസർവേയ്ക്കുശേഷം റവന്യൂ വകുപ്പിന്റെ ഭൂമിയാണെന്ന തരത്തിൽ വാദമുണ്ടായതോടെ വൈദ്യുതി ബോർഡ് കോടതിയെ സമീപിച്ചു. വൈദ്യുതി ബോർഡിന് അനുകൂല വിധിയും ലഭിച്ചു. അവിടെയും തീർന്നില്ല പ്രശ്നങ്ങൾ. മന്ത്രി കെ.ബി.ഗണേശ് കുമാർ പിതാവും മുൻമന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കുന്നിതിന് ഈ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. വിഷയം ഗൗരവത്തിലിരിക്കെ ചന്തമുക്കിൽ പാർക്കിംഗ് ഗ്രൗണ്ടിൽത്തന്നെ പ്രതിമ സ്ഥാപിക്കാൻ തീരുമാനമായി.സെക്ഷൻ ഓഫീസ് വരുമോ?വൈദ്യുതി ബോർഡിന്റെ വെസ്റ്റ് സെക്ഷൻ ഓഫീസിന് കെട്ടിടം നിർമ്മിക്കാൻ 87 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് സമീപത്തെ ഈ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാമെന്നിരിക്കെ തുടർ നടപടികൾ ഉണ്ടാകുന്നില്ല.

Post a Comment

0 Comments