banner

ജീവനക്കാർ സമരത്തിന് പോയി, താലൂക്ക് ഓഫീസ് പ്രവർത്തനം അവതാളത്തിലായി

ജീവനക്കാർ സമരത്തിന് പോയി, താലൂക്ക് ഓഫീസ് പ്രവർത്തനം അവതാളത്തിലായി

സ്വന്തം ലേഖകൻ
കൊട്ടാരക്കര : ജോയിന്റ് കൗൺസിലിന്റെ രാപ്പകൽ സമരത്തിന് ജീവനക്കാർ കൂട്ടത്തോടെ പോയി. കൊട്ടാരക്കര താലൂക്ക് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായി. ഇന്നലെ വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ആസ്ഥാനത്തെത്തിയവരെല്ലാം നിരാശരായി മടങ്ങേണ്ട സ്ഥിതിയുണ്ടായി. ആകെയുള്ള 137 ഉദ്യോഗസ്ഥരിൽ 130 പേരും സമരത്തിന് പോയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഏഴുപേർ മാത്രമുള്ള ഓഫീസിൽ ദൈനംദിന പ്രവർത്തനങ്ങളടക്കം മുടങ്ങി. ജോലി സമയത്ത് സമ്മേളനങ്ങൾക്കും പരിപാടികൾക്കുമൊന്നും ഉദ്യോഗസ്ഥർ പോകേണ്ടെന്ന സർക്കാർ ചട്ടം നിലനിൽക്കുമ്പോഴാണ് ഒരു സുപ്രധാന ഓഫീസിന്റെ പ്രവർത്തനം മുടക്കി ഉദ്യോഗസ്ഥർ പോയത്. ഡെപ്യൂട്ടി തഹസീൽദാർമാർ അടക്കം നാലുപേരെ ഈ ഓഫീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ട് രണ്ടാഴ്ച തികഞ്ഞിട്ടുമില്ല.

Post a Comment

0 Comments