സ്വന്തം ലേഖകൻ
കടയ്ക്കൽ : ആർക്കും ഉപകരിക്കാതെ പ്രവർത്തനരഹിതമായി കടയ്ക്കൽ ഓപ്പൺ ജിംനേഷ്യം. ദേവീ ക്ഷേത്രക്കുളത്തിന് സമീപം പ്രഭാത സായാഹ്ന വ്യായാമത്തിന് എത്തുന്നവർക്ക് വേണ്ടി സ്ഥാപിച്ച ഓപ്പൺ ജിംനേഷ്യമാണ് ഉപകരണങ്ങൾ നശിച്ച് കായിക പ്രേമികൾക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയിലായത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 വർഷം മുമ്പ് സ്ഥാപിച്ച ഉപകരണങ്ങളാണ് കാലകാലങ്ങളിൽ അറ്റക്കുറ്റപണികൾ നടത്താത്തതിനാൽ ഉപയോഗ ശൂന്യമായത്.
ദിവസേന പുലർച്ചെ മുതൽ നിരവധി പേരാണ് ക്ഷേത്രക്കുളത്തിന് ചുറ്റുമായി കല്ലുപാകിയ വഴിയിൽ പ്രഭാത സായാഹ്ന നടത്തത്തിനായ് എത്തുന്നത്. ഇവർക്ക് ഉപയോഗ പ്രദമാകുമെന്ന നിലയിലാണ് ഈ കായിക ഉപകരണങ്ങൾ സ്ഥാപിച്ചത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവ ഒന്നുപോലും പ്രവർത്തിക്കുന്നില്ല.
0 Comments